New Update
/sathyam/media/post_attachments/cMoYErx9GBblKExexJPG.jpeg)
കൊല്ലം: കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയെ തുടർന്ന് മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയായ 48കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് സംഭവം. കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ 48കാരന്റെ മുഖത്താണ് കടിയേറ്റത്. കടിയേറ്റതിന് പിന്നാലെ വാക്‌സിന്‍ എടുത്തിരുന്നു.
Advertisment
പേവിഷബാധ ലക്ഷണങ്ങളോടെ 12ന് പാരിപ്പിള്ളി മെഡിക്കൽ കോളേജിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.
പാലോട് എസ്ഐഎഡിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us