ദുബായ് ∙ ഷെയ്ഖ് സായിദ് രാജ്യാന്തര മാരത്തൺ മത്സരത്തിന് ഈ വർഷാവസാനം കേരളം വേദിയാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ചികിത്സയ്ക്കു ധനസമാഹരണം ലക്ഷ്യമാക്കി 2005 മുതൽ യുഎഇ നടത്തുന്ന മത്സരത്തിന്റെ ആദ്യ വേദി ന്യൂയോർക്ക് ആയിരുന്നു. മാരത്തണിന്റെ ഏകോപനച്ചുമതല ഇന്ത്യൻ എംബസിക്കായിരിക്കും. നടത്തിപ്പിനായി കേരളം സമിതി രൂപീകരിക്കും.
/sathyam/media/post_attachments/UjS8opimN2P2OhHtZ5dw.jpg)
ലോകത്തിലെ മികച്ച താരങ്ങൾ പങ്കെടുക്കുന്ന മത്സരത്തിലൂടെ സമാഹരിക്കുന്ന പണം കേരളത്തിലെ ആരോഗ്യ മേഖലയിൽ ചെലവഴിക്കും.മാരത്തൺ സംഘാടകർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ സായിദ് ചാരിറ്റി മാരത്തൺ ചെയർമാൻ ലഫ്.ജനറൽ മുഹമ്മദ് ഹിലാൽ അൽ കാബി, സംഘാടകസമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അൽ ജുനൈബി, അഹമ്മദ് മുഹമ്മദ് അൽ കാബി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവർ പങ്കെടുത്തു. യുഎഇയുടെ പുരോഗതിയിൽ മലയാളി പ്രവാസി സമൂഹം നൽകുന്ന പിന്തുണയാണു വേദിയായി കേരളത്തെ തിരഞ്ഞെടുക്കാൻ കാരണമായതെന്നു ലഫ്.ജനറൽ കാബി പറഞ്ഞു.
യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് മുന്നോട്ടുവച്ച മൂല്യങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ചാരിറ്റി മാരത്തൺ തുടങ്ങിയത്.കേരളത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായാണു മത്സരത്തെ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ ടൂറിസത്തിനും കായികമേഖലയ്ക്കും ഉണർവേകുമെന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us