പൊന്നാനിതീരദേശ മേഖല സംരക്ഷണ ജാഥ സംഘടിപ്പിച്ചു

New Update

publive-image

Advertisment

പൊന്നാനി:പൊന്നാനിയിലെ തീരദേശത്ത് കടൽഭിത്തി നിർമ്മിച്ച് തീരദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരദേശ സംരക്ഷണ ജാഥ സംഘടിപ്പിച്ചു. എം പി ഗംഗാധരൻ പൊന്നാനിയുടെ ജനപ്രതിനിധി ആയതിനു ശേഷമുള്ള പൊന്നാനിയിലെ ജനപ്രതിനിധികളാരും തീരദേശ മേഖലയ്ക്ക് സംരക്ഷണം നൽകാത്തത് തീരദേശ മേഖലയോടുള്ള വഞ്ചനയാണെന്ന് സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹന്‍ കുറ്റപ്പെടുത്തി. ജാഥ ക്യാപ്റ്റൻ മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു.

എ എം രോഹിത്, കെ ശിവരാമൻ ,ടി കെ അഷ്റഫ് സിദ്ദിഖ് പന്താവൂർ, എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, യു മാമുട്ടി, ഉണ്ണികൃഷ്ണൻ പൊന്നാനി, കബീർ അഴീക്കൽ, സി എ ശിവകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു . സമാപന യോഗം മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

Advertisment