/sathyam/media/post_attachments/l5otd16z2Nhy2nF48G0R.jpg)
തിരുവനന്തപുരം: സൈബർ ലോകത്ത് വിവിധ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരിയായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾക്ക് കവരുന്ന തട്ടിപ്പുകൾ കൂടിയിട്ടുണ്ടെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്.
ഉപഭോക്താക്കൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വാസയോഗ്യമായ സ്രോതസുകളിൽ നിന്ന് മാത്രമാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ പാടുള്ളൂ. വിശ്വാസിയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഒരു ഫയലുകളും ഡൗൺലോഡ് ചെയ്യുകയോ, ഇൻസ്റ്റാൾ ചെയ്യുകയോ പാടില്ലെന്നും പോലീസ് അറിയിച്ചു.
പ്രധാനമായും, apk, .exe എന്നിങ്ങനെയുള്ള എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നത് ചതിക്കുഴിയിൽ വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ ഇത്തരം ഫയലുകൾക്കെതിരെ സ്വയം മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ലിങ്കുകൾ വഴിയാണ് ഇത്തരം അപകടകരമായ മാൽവെയറുകൾ സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നത്.
ഇതോടെ, സിസ്റ്റത്തിന്റെ പൂർണ നിയന്ത്രണം മാൽവെയറുകളുടെ കൈകളിലാകും. തുടർന്ന് അക്കൗണ്ട് ഉടമ അറിയാതെ തന്നെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതാണ്. ഇതിനോടൊപ്പം ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും സാധിക്കും.