നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

New Update

മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിവരുന്നത് കണ്ട കുടുംബം കാര്‍ റോഡിനരികെ ഒതുക്കി നിര്‍ത്തി ഇറങ്ങി ഓടി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

Advertisment

publive-image

പട്ടാമ്പി സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരെയാണ് കൊമ്പനാന പാഞ്ഞടുത്ത്. കാടിറങ്ങി വരുന്ന ആനയെ കണ്ട് ഇവര്‍ റോഡരികില്‍ കാര്‍ നിര്‍ത്തി. അതിനിടെ കാറിന്റെ ടയര്‍ ചതുപ്പില്‍ കുടുങ്ങുകയും ചെയ്തു. കുറച്ചുനേരം അവിടെ നിന്ന് ആന കാട്ടിലേക്ക് കയറുന്നതിനിടെ വീണ്ടും തിരികെ വന്നതോടെ അപകടം തിരിറിഞ്ഞ കുടുംബം കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഓടുന്നതിനിടെ കാറില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ റോഡില്‍ വീണെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. അവര്‍ റോഡില്‍ നിര്‍ത്തിയിട്ട മറ്റ് വാഹനങ്ങളുടെ മറവിലേക്ക് മാറിനിന്നു. അഞ്ചുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഏറെ നേരം അവിടെ നിന്ന ശേഷമാണ് കാട്ടാന കാടുകയറിയത്. വഴിക്കടവ് നാടുകാണി ചുരത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ കാട്ടാനകള്‍ ഇറങ്ങാറുണ്ട്.

Advertisment