ഉറുമ്പ് ശല്യം എന്നന്നേക്കും അകറ്റാനുള്ള വഴികൾ ഏതെല്ലാമെന്ന് നോക്കാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

വീട്ടിൽ കയറിപ്പറ്റിയാൽ ഏറ്റവും ശല്യക്കാരായി മാറുന്നവയാണ് ഉറുമ്പുകൾ. കൂട്ടമായി എത്തുന്ന ഇവർ വീടിന്റെ മുക്കിലും മൂലയിലും ആഹാര സാധനങ്ങൾ വയ്ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിലും വരെ സ്ഥിരതാമസക്കാരാകും,​ വീട്ടിനകത്തെ വിടവുകളിൽ കൂടുണ്ടാക്കി താമസമുറപ്പിച്ചാൽ പി്ന്നെ ഇവയെ തുരത്താൻ പതിനെട്ടടവും പുറത്തെടുക്കേണ്ടി വരും മഴക്കാലം എത്തുന്നതോടെ ഇവയുടെ ശല്യം കൂടുന്നതാണ് പതിവ്. ഉറുമ്പ് പൊടി പോലുള്ളവ ഉപയോഗിക്കാറുണ്ടെങ്കിലും വിഷമയമായതിനാൽ പലപ്പോഴും അത് അപകടമാണ്. എന്നാൽ അടുക്കളയിൽ തന്നെ പതിവായി കാണുന്ന ചില സാധനങ്ങൾ ഉപയോഗിച്ചാൽ ഉറുമ്പ് ശല്യം എന്നന്നേക്കും അകറ്റാൻ കഴിയും. അവ ഏതെല്ലാമെന്ന് നോക്കാം

Advertisment

publive-image

ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ നാരങ്ങാനീര് ഒഴിക്കുകയോ അവയുടെ തോടുകൾ വയ്ക്കുകയോ ചെയ്യണം,​ നാരങ്ങയുടെ ഗന്ധം മറി കടക്കാനാകാത്തത് മൂലം ഉറുമ്പുകളുടെ ശലം അകലും. വെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞൊഴിച്ച ശേഷം ഇത് ഉപയോഗിച്ച് തറ തുടയ്ക്കുന്നതും ഉറുമ്പുകളെ തുരത്താൻ ഗുണകരമാണ്.

മധുരപ്രേമികളാണെങ്കിലും ഉറുമ്പുകൾക്ക് പക്ഷേ എരിവ്,​ പുളി,​ കയ്പ് എന്നിവ അത്ര പഥ്യമല്ല. ഇവയുള്ള സ്ഥലങ്ങളിലും അല്പം കുരുമുളക് പൊടി തൂവിയാൽ ഉറുമ്പുകൾ പമ്പ കടക്കും. കുരുമുളക് ചതച്ചതോ കുരുമുളക് പൊടിയോ വെള്ളത്തിൽ കലർത്തിയ ശേഷം സ്പ്രേ ചെയ്താലും മതിയാകും.

ഉപ്പും ഉറുമ്പ് ശല്യം അകറ്റാൻ ബെസ്റ്റാണ്. വെള്ളം നന്നായി തിളപ്പിച്ച ശേഷം കുറച്ച് പൊടിയുപ്പെടുക്ക് അത് വെള്ളത്തിൽ അലിയിച്ച് ചേർക്കുക. ഈ ലായനി ഉറുമ്പുകൾ അധികമുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കുക.

വിനാഗിരിയുട മണവും ഉറുമ്പുകൾക്ക് അസ്വസ്ഥത സൃഷ്ടിക്കും. വെള്ളവും തുല്യ അളവിൽ വിനാഗിരിയും കലർത്തിയ ശേഷം അതിലേക്ക് ഏതാനും തുള്ളി സുഗന്ധ തൈലം കൂടി ചേർക്കുക. ഈ മിശ്രിതം ജനാലപ്പടികലിലും കതകുകൾക്കിടയിലെ വിടവുകളിലേക്ക് സ്പ്രേ ചെയ്യുകയോ ആവാം.. അകത്തേക്ക് കയറാൻ ശ്രമിക്കുന്ന ഉറുമ്പുകൾ ഇതിന്റെ ഗന്ധമേറ്റ് പിൻവലിയും.

Advertisment