/sathyam/media/post_attachments/HvelRicTaWb6bFB4g4Oe.jpg)
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55% മാർക്കോടെ മ്യൂസിയോളജി /ഹിസ്റ്ററി /ആർക്കിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. യു. ജി. സി.-നെറ്റ് അല്ലെങ്കിൽ പിഎച്ച്. ഡി. അഭിലഷണീയ യോഗ്യതയാണ്.
പ്രായപരിധി 60 വയസ്സിൽ താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗത്തിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.