പനി പടരുന്നതോടെ ജില്ലകളിൽ കനത്ത ജാഗ്രത; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം..

New Update

സാധാരണ പകർച്ചപ്പനിയുടെയും (വൈറൽ ഫിവർ) എച്ച് 1 എൻ1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒരുപോലെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദിയും വയറിളക്കവും കൂടി ഉണ്ടാവും. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പർക്കം ഉണ്ടാകുമ്പോഴുമാണ് രോഗപ്പകർച്ച ഉണ്ടാവുന്നത്. പൊതുവേ കൈകളിലൂടെയാണ് പകർച്ച സംഭവിക്കുന്നത്. എച്ച് 1 എൻ1 വൈറസിനെതിരെ ഉപയോഗിക്കുന്ന ഒസൽട്ടമാവിർ മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.

Advertisment

publive-image

ഡെങ്കിപ്പനി

പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദി, വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നു രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്ത് മരവിക്കുക, തളർച്ച, രക്തസമ്മർദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ സൂചനകളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയ പാനീയങ്ങൾ ധാരാളം കുടിക്കുക. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലയ്ക്കുള്ളിൽ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

എലിപ്പനിസ്വയം ചികിത്സ അരുത്

എലിപ്പനി രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾത്തന്നെ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ എസ് ഷിനു അറിയിച്ചു. ക്ഷീണത്തോടു കൂടിയ പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മൂത്രത്തിൽ നിറവ്യത്യാസം, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം. എലി, കന്നുകാലികൾ തുടങ്ങിയ ജീവികളുടെ മൂത്രം കലർന്ന ജലമോ മണ്ണോ മറ്റു വസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്.

പ്രതിരോധ മാർഗം:

കന്നുകാലി പരിചരണത്തിൽ ഏർപ്പെടുന്നവർ, കൃഷിപ്പണിയിലേർപ്പെടുന്നവർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, മലിനമായ മണ്ണുമായും, വെള്ളവുമായും സമ്പർക്കത്തിൽ വരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്‌സിസൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരിക്കൽ കഴിക്കണം.

Advertisment