കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ മൺസൂൺ ഉല്ലാസ യാത്രകൾ വിജയകരമായി തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ മൺസൂൺ ഉല്ലാസ യാത്രകൾ വിജയകരമായി തുടരുന്നു. വാഗമൺ ഏകദിന യാത്ര നാളെ രാവിലെ 5നു പുറപ്പെടും.

Advertisment

publive-image

മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, അഡ്വഞ്ചർ പാർക്ക്, ബോട്ടിങ്, പരുന്തും പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു രാത്രി 10ന് തിരിച്ചെത്തുന്ന യാത്രയ്ക്ക് ഉച്ചഭക്ഷണം സഹിതം 1020 രൂപയാണു ചാർജ്.

28ന് ഉള്ള കുംഭവുരുട്ടി, ഗവി യാത്രകളുടെ ബുക്കിങ് തുടരുന്നുണ്ട്. കുട്ടവഞ്ചി സവാരി, കോന്നി ആനക്കൂട്, കുംഭാവുരുട്ടി, അച്ചൻകോവിൽ ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന കോന്നി - കുംഭവുരുട്ടി യാത്രയ്ക്കു 600 രൂപയും ഗവി യാത്രയ്ക്കു ഭക്ഷണം, എൻട്രി ഫീ, ബോട്ടിങ്, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ 1650 രൂപയും ആണ് ചാർജ്.

Advertisment