ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കണം : സൗഹൃദം ദേശീയ വേദി

New Update

publive-image

പാലക്കാട്: കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും ഭയാനകമായ തോതിൽ വർദ്ധിച്ചിരിക്കുന്നു. ലഹരിമാഫിയകളുടെ ഗൂഢതന്ത്രത്തിൽ നാളത്തെ തലമുറ തന്നെ നാശത്തിലേക്ക് നയിക്കപ്പെടുന്ന ഭീതിജനകമായ അവസ്ഥയാണ്. മദ്യത്തിന്റെ ഉപയോഗം വർധിപ്പിക്കുന്ന സർക്കാരിന്റെ നയം ആപൽക്കരമാണ്.

Advertisment

കേരളത്തെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ലഹരിക്കെതിരേ അതി ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാരും രാഷ്ട്രീയ.. സാമൂഹ്യ പ്രസ്ഥാനങ്ങളും തയ്യാറാകണമെന്ന് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. ആഗോള ലഹരി വിരുദ്ധ ദിനാചരണ യോഗത്തിൽ പ്രസിഡന്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് തച്ചങ്കാട്, കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

Advertisment