പുരോഗമന കലാ സാഹിത്യ സംഘം എലപ്പുള്ളി പഞ്ചായത്ത് സമ്മേളനം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പുതുശ്ശേരി:- പുരോഗമന കലാ സാഹിത്യ സംഘം എലപ്പുള്ളി പഞ്ചായത്ത് സമ്മേളനം കഥാകൃത്ത് മോഹൻ ദാസ് ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് പി .വി സുന്ദരൻ അധ്യക്ഷനായി. സെക്രട്ടറി എസ്.ഗിരീഷ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ ജോ. സെക്രട്ടറി കെ. സെയ്തു മുസ്തഫ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisment

നാടൻ പാട്ട് കലാകാരൻ പ്രണവം ശശി,മേഖലാ സെക്രട്ടറി എൻ.ജയപ്രകാശ്,എ. ചൈതന്യ കൃഷ്ണൻ, സി.ഇ മുരളി എന്നിവർ ആശംസാ പ്രസംഗം നടത്തി.കെ.അനന്തൻസ്വാഗതവും, എസ്.ഗിരീഷ് നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും ഉണ്ടായി.ഭാരവാഹികൾ - പി.വി സുന്ദരൻ (പ്രസിഡണ്ട്) എസ്.ഗിരീഷ് (സെക്രട്ടറി)അനുരാധ ടീച്ചർ(വനിതാ സാഹിതി കൺവീനർ)

Advertisment