New Update
/sathyam/media/post_attachments/a5BAhD7rBSemQNpAEkHE.jpg)
മണ്ണാർക്കാട്: ഭീമനാട് ഗവൺമെൻറ് യുപി സ്കൂളിൽ സർവ്വശിക്ഷ കേരളയുടെ സ്റ്റാർസ് ഫണ്ട് ഉപയോഗിച്ച് റ്റോമോ പാർക്ക് എന്ന പേരിൽ നവീകരിച്ച പ്രീ സ്കൂളിൻ്റെ ഉദ്ഘാടനം പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ബുഷറ അധ്യക്ഷയായി.ജില്ല പ്രോഗ്രാം ഓഫീസർ എം.ആർ മഹേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.വിദ്യാലയത്തിന്റെ തനത് ഗവേഷണ പദ്ധതിയായ 'അക്കം' ഗണിത ഡയറിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീർ തെക്കൻ നിർവഹിച്ചു.
Advertisment
ഹെഡ്മാസ്റ്റർ മുഹമ്മദാലി ചാലിയൻ റിപ്പോർട്ട് അവതരിപ്പിച്ചു.കാലോചിതമായി മെച്ചപ്പെടുത്തിയ പഠനവും അധ്യാപനവും ആണ്-- നൂതന പഠന സംവിധാനങ്ങളുടെ പ്രത്യേകത.അത്യാധുനിക വിദ്യാഭ്യാസ ബോധനസംവിധാനം വാഗ്ദാനം ചെയ്യുന്നു.കുരുന്നുകൾ അവരുടെ സാധ്യതയനുസരിച്ച് ഒരു മികച്ച വിദ്യാഭ്യാസ പഠനം നടത്തുന്നു എന്നതാണ് വ്യത്യാസം.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം അബൂബക്കർ നാലകത്ത്, പിടിഎ പ്രസിഡണ്ട് അബ്ദുൽ ഖാദർ. കെ, എസ്.എം.സി ചെയർമാൻ കൃഷ്ണകുമാർ.ജി,എം.പി.ടി.എ പ്രസിഡണ്ട് സ്മിത പി, സീനിയർ അസിസ്റ്റൻ്റ് ഉമ്മു സൽമ.കെ.കെ, ബി.ആർ.സി ട്രെയിനർ അബ്ബാസ്. എം,ക്ലസ്റ്റർ കോഡിനേറ്റർ പ്രജിഷ.യു തുടങ്ങിയവർ സംസാരിച്ചു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ ശശികുമാർ ഭീമനാട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹംസ.സി.കെ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us