ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. സാഹിത്യ സംവാദം,എഴുത്തു മുറി,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

New Update
publive-image
മണ്ണാർക്കാട്:വായനാ മാസാചാരണത്തിന്റെ ഭാഗമായി മണ്ണാർക്കാട് ജിഎംയുപി സ്കൂളിൽ സാഹിത്യ സംവാദം നടത്തി.എഴുത്തുകാരനും നാടക കൃത്തുമായ കെ.പി.എസ് പയ്യനെടം കുട്ടികളുമായി സംവദിച്ചു.തന്റെ വിദ്യാത്ഥി ജീവിതം പങ്കുവെച്ച കെ.പി.എസ് വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകി.തുടർന്ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
Advertisment
ജീവിതത്തെയും മനസ്സിനെയും രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്. കുട്ടികളുടെ ലോകത്തെ വിശാലമാക്കാൻ,അവർക്ക് ഉൾക്കാഴ്ച പകരാൻ നിരവധി  വഴികളുണ്ട്.പുസ്തകസ്നേഹമാണ് എല്ലാറ്റിലും നല്ലത്.  കൂട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരുക്കിയ എഴുത്തുമുറിയുടെ ഉദ്ഘാടനം
എഇഒ സി.അബൂബകർ നിർവഹിച്ചു.
ശേഷം സ്കൂർ ലൈബ്രറി പ്രദർശനം നടന്നു.ചടങ്ങിന് പിടിഎ എക്സികുട്ടീവ് അംഗം പി. ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സി.നാരായണൻ ആമുഖ ഭാഷണം നടത്തി.പി.കെ ആശ,സഹീറ ബാനു,മനോജ് ചന്ദ്രൻ, പി.ദീപ,വി.ബേബി, കെ.എച്ച് സാജിത, അബ്ദുൽ സലിം, രജനീഷ് കുമാർ, കെ.പി സലീന ,സക്കീർ ഹുസൈൻ, എന്നിവർ പങ്കെടുത്തു
Advertisment