New Update
/sathyam/media/post_attachments/OQlQJhxlBbc29AVwZDI1.jpg)
മണ്ണാർക്കാട്:വിജയ്‌യുടെ 49-ാം പിറന്നാൾ മണ്ണാർക്കാട് വിജയ് ഫാൻസ് വളരെയധികം പ്രാധാന്യം കൽപ്പിച്ചുകൊണ്ട് ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സദ്യയും പായസവും നൽകി മനസ്സു നിറച്ചാണ് മണ്ണാർക്കാട് വിജയ് ഫാൻസ് തങ്ങളുടെ ആരാധകന് ജന്മദിന ആശംസകൾ അറിയിച്ചത്. രക്തദാനം മഹാദാനം മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കണം എന്ന ആശയം ഉന്നയിച്ചുകൊണ്ട് മണ്ണാർക്കാട് ഗവൺമെന്റ് ഹോസ്പിറ്റലിൽ ആരാധകർ രാവിലെ 9 മണി മുതൽ 11:30 വരെ ബ്ലഡ് ഡൊണേഷൻ നൽകുകയും തുടർന്ന് കൈവേലകൂട്ടം കലാകാരന്മാർ കുരുത്തോലയിൽ നിർമ്മിച്ച വിജയ് ചിത്രം മണ്ണാർക്കാട് വിജയ് ഫാൻസിന് നൽകുകയും ശിവശക്തി സിനിമാസിൽ ചിത്രം പ്രദർശനത്തിനായി വെക്കുകയും ചെയ്തു.
Advertisment
ദളപതി വിജയ് എന്നത് ഞങ്ങൾ ആരാധിക്കുന്ന ഒരു വ്യക്തിയല്ല ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ് എന്നും എക്കാലമെത്രയും ഞങ്ങളെ കൈവിടാതെ പ്രചോദനങ്ങളും മറ്റും തന്ന് ആരാധകരുടെ കൂടെ തന്നെ നിൽക്കുന്ന വേറിട്ട സിനിമ നടൻ കൂടിയാണ് വിജയ് കുട്ടികൾ മുതൽ മുതിർന്നവർ വരെ ആരാധിക്കുന്ന ഒരു വ്യക്തി കൂടിയാണ് വിജയ് എന്ന് മണ്ണാർക്കാട് വിജയ് ഫാൻസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി സുരേഷ്,ട്രഷർ ഫൈസൽ എന്നിവർ ആഘോഷ വേദിയിൽ പറഞ്ഞു .
തമിഴകത്തിന്റെ സൂപ്പർ ഹീറോ ആയ തലപതി വിജയ് സിനിമയെക്കാൾ ഉപരി ആരാധകർക്ക് വളരെയധികം പ്രാധാന്യമാണ് കൽപ്പിക്കുന്നത് തിരക്കിട്ട ജീവിതത്തിൽ ആരാധകരെ വളരെയധികം സ്നേഹത്തോടുകൂടിയും ബഹുമാനത്തോടുകൂടിയും കാണുന്ന ആ നല്ല മനസ്സിന്റെ ആരാധകരാണ് എന്ന് പറയാൻ വളരെയധികം അഭിമാനം തന്നെയാണ് എന്ന് മുതുകുറുശ്ശി വിജയ് ഫാൻസ് പ്രസിഡന്റ് സുജിത്ത് ആഘോഷ വേദിയിൽ പറഞ്ഞു.അടുത്തതായി ഇറങ്ങുന്ന വിജയ് ചിത്രം വൻ വരവേൽപ്പോടുകൂടിയാണ് മണ്ണാർക്കാട് വിജയ് ഫാൻസ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നും മണ്ണാർക്കാട് വിജയ് ഫാൻസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us