New Update
/sathyam/media/post_attachments/jM5QSeBnnT0ZhiTsiGD9.jpg)
ചിറ്റൂർ: പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായുള്ള ദയാ ചാരിറ്റബിൾ ട്രസ്റ്റ് പൊൽപ്പുള്ളി പഞ്ചായത്ത് കോറക്കാട് സ്വദേശിനി സുമതിയുടെ മകൾ ഭിന്ന ശേഷിക്കാരി,പതിനൊന്നു വയസ്സ് പ്രായമുള്ള ശ്രീഷ്മക്കുട്ടിക്ക് വേണ്ടി നിർമ്മിച്ച പത്തൊൻപതാമത് ദയാഭവനത്തിന്റെ താക്കോൽ ദാന സമർപ്പണം ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ. ബി.രമേഷ് അദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ജയോൺസ് കമ്പനി മാനേജിംഗ് ഡയറക്ടർ ജയശങ്കർ.ടി.സി. നിർവ്വഹിച്ചു.
Advertisment
ജന്മനാ ശരീരം തളർന്ന് ഇരു കണ്ണിനും കാഴ്ചശക്തി നഷ്ടപ്പെട്ട സംസാരശേഷിയില്ലാത്ത പരസഹായമില്ലാതെ ഒന്നു ചലിക്കുവാൻ പോലുമാവാത്ത ശ്രീഷ്മക്ക് ട്രസ്റ്റ് ചികിത്സനൽകി വരുന്ന അവസരത്തിൽ തന്നെയാണ് ദയ ഒരു ഭവനവും നിർമ്മിച്ച് നൽകിയത്.ദയാഭവനത്തിനായി ഫണ്ട് കണ്ടെത്തിയത് ഇക്കഴിഞ്ഞ ജനുവരിയിൽ ദയ നടത്തിയ മെഗാപായസ ചാലഞ്ചിലൂടെയാണ്.
ട്രഷറർ ശങ്കർജി കോങ്ങാട് ആമുഖ ഭാഷണം നടത്തിയ ചടങ്ങിൽ അഡ്മിൻ പാനലംഗം ആന്റണി. എം.ജി.,വാർഡ് മെമ്പർ ബീന ശിവകുമാർ ,ട്രസ്റ്റി മോഹൻദാസ് മഠത്തിൽ,അഡ്മിൻ പാനലംഗം ശോഭ തെക്കേടത്ത്,അഡ്വൈസറി അംഗം മുകുന്ദൻ.കെ.ആർ, ജയപ്രകാശ്. വി.എസ്.,മ്യൂച്ചൽ വെൽഫയർ ട്രസ്റ്റ് സെക്രട്ടറി വിദ്യാധരൻ. ടി.പി., അച്ചുതൻ.വി.വിനോദ് എ,കൺവീനർ മുരുകൻ കൊടുവായൂർ തുടങ്ങിയവർ സംസാരിച്ചു.സമയബന്ധിതമായി വീട് പൂർത്തീകരിച്ചു നൽകിയ കോൺട്രാക്ടർ മുജീബ് റഹ്മാൻ.കെ., കൺവീനർ മുരുകൻ കൊടുവായൂർ എന്നിവർക്ക് ദയ ഉപഹാരങ്ങൾ നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us