കേരള ബാങ്കിലെ 1500 ഓളം ഒഴിവുകളിൽ എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴി നിയമനം നടത്തണം : എംപ്ലോയീസ് കോൺഗ്രസ്സ്

author-image
ജൂലി
New Update

publive-image

തേക്കടി: കേരള ബാങ്കിലെ 1500 ഓളം ഒഴിവുകളിൽ പി എസ് സി നിയമന നടപടികൾ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബാങ്ക് പ്രവർത്തനം തടസ്സപ്പെടാതിരിക്കുന്നതിന് എംപ്ലോയ്‌മെൻ്റ് എക്ചേഞ്ച് വഴി അടിയന്തിരമായി നിയമനം നടന്നണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സിൻ്റെ തേക്കടിയിൽ നടന്ന നേതൃത്യ പരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു.രണ്ടു ദിവസമായി തേക്കടി റേഞ്ചർ വുഡ് റിസോർട്ടിൽ നടന്ന ദ്വിദിന ലീഡർഷിപ്പ് ക്യാമ്പ് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.

Advertisment

യോഗത്തിൽ എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.കെ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. എസ് ശ്യാംകുമാർ സ്വാഗതം ആശംസിച്ചു. വർക്കീംഗ് പ്രസിഡന്റ് സാജൻ സി ജോർജ്, സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ സി, എ ഐ സി ബി ഇ എഫ് ഡെപ്യൂട്ടി സെകട്ടറി പി പ്രദീപ് കുമാർ സംഘടന വൈസ് പ്രസിഡന്റ് മാരായ കെ ലെ രാജു , മനോജ് കൂവേരി എന്നിവർ സംസാരിച്ചു.

കെ ബി ഇ സി ഇടുക്കി ജില്ല ജനറൽ സെകട്ടറി കെ.ഡി അനിൽകുമാർ , വർക്കിംഗ് പ്രസിഡന്റ് ബിജു ജോസഫ് ,സംസ്ഥാന സെക്രട്ടറി ഷാജി കൃര്യൻ, സംസ്ഥാന കമ്മിറ്റി അംഗം ടുബി ജോസഫ്, എന്നിവർ നേതൃത്വം നൽകി. വിവിധ വിഷയങ്ങളെ അധികരിച്ച് അഡ്വ. എ വി വാമനകുമാർ ,
എ കെ ബി ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് രാമകൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു.

Advertisment