New Update
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് 5,405 രൂപയിലും പവന് 43,240 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5435 രൂപയിലും പവന് 43,480 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
Advertisment
കഴിഞ്ഞ മാസം സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയാണ് കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തിയത്. രാജ്യാന്തര വിപണിയിൽ അനിശ്ചിതങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ ഇനിയും ഇടിവ് സംഭവിക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.