/sathyam/media/post_attachments/mFeCYJEnr3ieZHbN3iid.jpg)
തൃശൂർ :കേരള മഹിളാസംഘം ചേലക്കര മണ്ഡലം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെഎസ്.ജയ ഉദ്ഘാടനം ചെയ്തു.എംഎസ്എൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ദീപ എസ്.നായർ അധ്യക്ഷത വഹിച്ചു.ചേലക്കര താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ സ്പെഷ്യൽ വാർഡ്,പ്രസവ വാർഡ് ഉൾപ്പെടെയുള്ള ഭൗതിക-അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് മഹിളാസംഘം ചേലക്കര മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എംആർ.സോമനാരായണൻ, ചേലക്കര മണ്ഡലം സെക്രട്ടറി അരുൺ കാളിയത്ത്,ജില്ലാ കമ്മിറ്റി അംഗം ടിപി.സുനിൽ,മഹിളാ സംഘം മണ്ഡലം സെക്രട്ടറി ശ്രീജ സത്യൻ സിപിഐ മണ്ഡലം കമ്മിറ്റി അംഗം സി. വിജയലക്ഷ്മി, അനില വിജീഷ്,സിന്ധു സുരേഷ്, ടികെ.ഇന്ദിര,ബിന്ദു വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:പ്രസിഡന്റ്, ദീപ.എസ് നായർ.സെക്രട്ടറി:ശ്രീജ സത്യൻ,വൈസ് പ്രസിഡന്റ്:അനില വിജീഷ്,എസ്.അരുണ. ജോയിന്റ് സെക്രട്ടറി:ബിന്ദു വിജയകുമാർ,ടി.കെ.ഇന്ദിര.ട്രഷറർ:സി.വിജയലക്ഷ്മി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us