തത്ത്വമസി സാഹിത്യ പുരസ്കാരം ഡോ. എൻ. ജയരാജ്‌ ഏറ്റുവാങ്ങി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

2022-23ലെ മികച്ച ലേഖന സമാഹാരത്തിനുള്ള ഡോ. സുകുമാർ അഴീക്കോട്‌ തത്ത്വമസി പുരസ്കാരം ഗ്രന്ഥകാരനും ഗവ.ചീഫ്‌ വിപ്പുമായ ഡോ എൻ ജയരാജ്‌ , ഡോ. സുകുമാർ അഴീക്കോട്‌ - തത്ത്വമസി സാംസ്കാരിക അക്കാദമി ചെയർമാൻ ടി.ജി വിജയകുമാറിൽ നിന്നും ഏറ്റുവാങ്ങി.10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോൺ ബുക്സ് കോട്ടയം പ്രസിദ്ധീകരിച്ച 'സാമാജികൻ സാക്ഷി ' എന്ന ലേഖന സമാഹാരത്തിനാണ് അവാർഡ്.

Advertisment

publive-image

അക്കാദമി ചെയർമാൻ ടി.ജി വിജയകുമാർ അദ്ധ്യക്ഷനായ ചടങ്ങ്‌ എൻ.സി.പി നേതാവും വനം വികസന കോർപ്പറേഷൻ ചെയർപേഴ്സണുമായ ലതിക സുഭാഷ്‌ ഉത്ഘാടനം ചെയ്തു.കാർട്ടൂണിസ്റ്റ്‌ പ്രസന്നൻ ആനിക്കാട്‌, പ്രൊഫ. വി.ആർ ജയചന്ദ്രൻ, സാഹിത്യകാരി സിജിത അനിൽ, ജയശ്രീ പള്ളിക്കൽ, മുൻ മുൻസിപ്പൽ കൗൺസിലറും മാധ്യമ പ്രവർത്തകനുമായ ടി.പി മോഹൻദാസ്‌,അഡ്വ. ബിനു ബോസ്‌, മുൻസിപ്പൽ കൗൺസിലർമാരായ പ്രിയ സജീവ്‌, സുനിത സുബീഷ്‌, എസ്‌. രാധാകൃഷ്ണൻ നായർ, എം.കെ സുഗതൻ, പ്രസാധകനും കാർട്ടൂണിസ്റ്റുമായ അനിൽ വേഗ, സതീഷ്‌ കാവ്യധാര, ബിജു കുഴുമുള്ളിൽ എന്നിവർ പ്രസംഗിച്ചു.

Advertisment