/sathyam/media/post_attachments/JbSSaQDEc1lHb2JhqPnD.jpg)
മൊറയൂർ/മലപ്പുറം: ലൈഫ് ഭവനപദ്ധതിയുടെ സർക്കാർ വിഹിതം പത്ത് ലക്ഷമായി വർദ്ധിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപെട്ടു. നിർമാണച്ചെലവുകൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ സർക്കാർ അനുവദിക്കുന്ന നാലു ലക്ഷം കൊണ്ട് ഭവന നിർമാണം പൂർത്തിയാക്കാനാകാതെ ഉപഭോക്താക്കൾ ബാങ്ക് ലോണുകളെടുക്കാൻ നിർബന്ധിതരാകുകയും തിരിച്ചടക്കാൻ കഴിയാതെ ആറ്റുനോറ്റുണ്ടാക്കിയ വീട് ജപ്തി ചെയ്ത് പോകുന്ന സാഹചര്യവുമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മൊറയൂർ പഞ്ചായത്തിലെ നാലാമത് വെൽഫെയർ ഹോം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് ഭവനപദ്ധതി, പിന്നണി ഗായിക ചിത്ര അവതരിപ്പിക്കുന്ന മീഡിയാവൺ സ്‌നേഹസ്പർശം, അഭ്യുദയ കാംക്ഷികൾ, മൊറയൂർ യൂണിറ്റി പാലിയേറ്റീവ് ക്ലിനിക്ക് എന്നിവയുടെ സഹകരണത്തോടെയാണ് വെൽഫെയർ ഹോം നിർമാണം പൂർത്തീകരിച്ചത്.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് അഹ്‌മദ് ശരീഫ്, സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, ട്രഷറർ ജലീൽ കോഡൂർ, ജോയിന്റ് സെക്രട്ടറി രമ്യ രമേശ്, മൊറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശാക്കിർ മോങ്ങം, സെക്രട്ടറി സി.കെ. മമ്മദ്്, ബ്ലോക്ക് മെമ്പർ സുബൈദ മുസ്്‌ലിയാരകത്ത്, വാർഡ് മെമ്പർ ഹസൻ പറമ്പാടൻ, അഫ്‌സൽ ടി, എം.സി. അഹ്‌മദ് കബീർ, മണ്ണിശ്ശേരി വീരാൻകുട്ടി, എഞ്ചിനീയർ പി.സി. ഹംസ, അലവിക്കുട്ടി കാരാട്ടിൽ, ഹബീബ് മണ്ണിശ്ശേരി, സഫ്‌വാൻ സലാം, അബ്ദുൽ അലി, ജൗഹറ ശരീഫ്, ഷാനി ശാക്കിർ, ഇൻഷാദ് തുടങ്ങിയവർ പങ്കെടുത്തു.