മഴ ശക്തമായതോടെ തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നു

New Update

മഴ ശക്തമായതോടെ തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നു. ബുധനാഴ്ച വൈകുന്നേരത്തെ കണക്ക് പ്രകാരം 97 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. മഴ ആരംഭിക്കുന്നതിന് മുമ്പ് കഴിഞ്ഞയാഴ്ച 95.09 മീറ്റർ ആയിരുന്നു. കല്ലടയാറിലെ ജലനിരപ്പും അധികൃതർ നിരീക്ഷിച്ച് വരികയാണ്. തെന്മല ഡാമിലും മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ തകരാറിലായ പത്തനാപുരത്തെ വൈദ്യുതി ബന്ധങ്ങൾ ഉദ്യോഗസ്ഥരുടെ കഠിന പ്രയത്നത്തിൽ വലിയളവിൽ പുനഃസ്ഥാപിച്ചു.

Advertisment

publive-image

നഷ്ടം 1.43 കോടി

മഴകനത്ത ഈമാസം ഒന്ന് മുതൽ ഇന്നലെ വരെ 1,43,03,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു. അഞ്ച് ദിവസത്തിനിടെ 35 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നതിൽ 13,55,000 രൂപയുടെ നഷ്ടം ഉണ്ടായി. ഇന്നലെ മാത്രം 109.87 ഹെക്ടർ കൃഷിയിടങ്ങൾ കനത്ത മഴയിൽ നശിച്ചു. 982 കർഷകരിൽ നിന്നായി 109.87 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വള്ളം തകർന്ന് 25000 രൂപയുടെ നഷ്ടമുണ്ടായതായി ഫിഷറീസ് വകുപ്പും അറിയിച്ചു.

ജലാശയങ്ങൾ കരകവിയൽ ഭീഷണി

കരുനാഗപ്പള്ളിയിലൂടെ ഒഴുകി വട്ടക്കായലിൽ പതിക്കുന്ന മൂന്ന് തഴത്തോടുകളിലും പശ്ചിമതീര കനാൽ, വട്ടക്കായൽ, പള്ളിക്കലാർ എന്നിവിടങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്ന് കഴിഞ്ഞു. ഇത്തിക്കരയാറും പരവൂർ കായലും കരകവിയൽ ഭീഷണി ഉയർത്തുന്നുണ്ട്.

തീരത്ത് കൊടും തിരയും കാറ്റും

പരവൂർ, താന്നി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ തീരത്ത് കെട്ടിയിട്ടിരുന്ന കട്ടമര വള്ളങ്ങഴിൽ പലതും ഒഴുകിപോയി. രാവിലെ മത്സ്യതൊഴിലാളികളെത്തി ബാക്കിയുള്ള വള്ളങ്ങൾ കരയ്ക്ക് കയറ്റിവച്ചു. അഞ്ച് ദിവസം മത്സ്യബന്ധനത്തിന് വിലക്കുള്ളതിനാൽ ആരും കടലിൽ പോയിരുന്നില്ല. പരവൂർ തീരദേശമേഖലയിലും അഴീക്കലിലും കൊല്ലം ബീച്ചിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്. താന്നിമേഖലയിൽ 12വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.

Advertisment