കോഴിക്കോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു; 17കാരൻ മരിച്ചു

New Update

publive-image

കോഴിക്കോട്: വടകര മണിയൂരിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാൽ (17) ആണ് മരിച്ചത്. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി.

Advertisment

തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും കോട്ടയത്ത് ഒരാളുമാണ് മരിച്ചത്. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്.

Advertisment