പാലക്കാട്: നെല്ലിയാമ്പതി മേഖലയിലേയ്ക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. ജൂലൈ ഏഴ് മുതല്‍ ഒന്‍പത് വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം-2005 പ്രകാരമാണ് ഉത്തരവ്. കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലുമാണ് നടപടി.
/sathyam/media/post_attachments/CV1iTbXgGKmJphY7Dt47.jpg)
നെല്ലിയാമ്പതി മേഖലയില്‍ മണ്ണിടിച്ചില്‍, മരം വീഴ്ച്ചാ ഭീഷണികള്‍ നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലും കനത്ത മഴ തുടരുന്നതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
കനത്തമഴയും മഞ്ഞുവീഴ്ചയും കാരണം പകൽസമയത്തുപോലും പൊന്മുടി ഇരുൾ മൂടുന്ന അവസ്ഥയാണ്. മഴയും മണ്ണിടിച്ചിലും മഞ്ഞുവീഴ്‌ചയും മുൻനിറുത്തി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഡി എഫ് ഒ കെ ഐ പ്രദീപ് കുമാർ അറിയിച്ചിട്ടുണ്ട്.