/sathyam/media/post_attachments/2SLNf3Da3xmHi794mpll.webp)
വെള്ളിയാഴ്ച മമ്പാട് എട്ടുവയസ്സുള്ള കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ഡെന്നി എബ്രഹാമിന്റെ മകൻ ജോയൽ ആണ് അക്രമണത്തിൽപെട്ടത്. കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. കുട്ടിയുടെ കാലിന് പരിക്കേറ്റു. കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പ്രദേശവും സമീപ പ്രദേശങ്ങളും തെരുവുനായ്ക്കളുടെ ശല്യം നേരിടുന്നതായി നാട്ടുകാർ പറയുന്നു. നിരവധി പരാതികൾ നൽകിയിട്ടും തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടാത്തതിനാൽ അടിയന്തര ഘട്ടത്തിൽ നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അവർ ആവശ്യപ്പെട്ടു.