/sathyam/media/post_attachments/w6vvFdGQcIC1C0C5YqaL.webp)
മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികൾ മക്കളുടെ ജനിതക രോഗത്തെതുടർന്ന് മനോവിഷമത്തിലായിരുന്നുവെന്ന് സൂചന. ഇവരുടെ മൂത്തമകനായ ഹരിഗോവിന്ദിന് ജനിതക രോഗം സ്ഥിരീകരിച്ചിരുന്നു. ഇളയ കുട്ടിയുടെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു ദമ്പതികളെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് ഇരുവരുടേയും മക്കളുടേയും മരണവാർത്ത എത്തുന്നത്.
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ് (6 ) ശ്രീവർദ്ധൻ (രണ്ടര ) എന്നിവരെയാണ് ഇന്നലെ രാത്രി മുണ്ടുപറമ്പിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ് സബീഷ്. എസ്.ബി.ഐ ബ്രാഞ്ച് മാനേജറാണ് ഷീന. കുടുംബത്തിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി മലപ്പുറം പൊലീസ് അറിയിച്ചു