കൊയിലാണ്ടിയിൽ വ്യാജ വാറ്റ് നടത്തിയ രണ്ടു യുവാക്കൾ പിടിയിൽ

New Update

publive-image

കൊയിലാണ്ടി : വ്യാജവാറ്റു നടത്തിയ രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. നടുവത്തൂർ കോഴിത്തുമ്മൽ ശ്രീജിത് (48), അരിക്കുളത്ത് സുധീഷ് (45) എന്നിവരെയാണു വ്യാജവാറ്റുമായി പിടികൂടിയത്. കൊയിലാണ്ടി സ്‌റ്റേഷൻ ഇൻസ്പെക്ടർ എം.വി. ബിജുവിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഇരുവരും പിടിയിലായത്.

Advertisment

എസ്ഐ അനീഷ്‌ വടക്കയിൽ, എസ്‍സിപിഒ മാരായ വി.പി. ഷൈജു, ടി.വി.നികേഷ്, ഡ്രൈവർ പി.എം. ഗംഗേഷ് എന്നിവരാണു പ്രതികളെ പിടികൂടിയത്. പ്രതികളെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Advertisment