സം​സ്ഥാ​ന​ത്ത്​ ഡെ​ങ്കി​പ്പ​നി​ക്കേ​സു​ക​ൾ കു​തി​ക്കു​ന്നു

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഡെ​ങ്കി​പ്പ​നി​ക്കേ​സു​ക​ൾ കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം 127 പേ​ർ​ക്കാ​ണ്​ ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത്​ 41 പേ​ർ​ക്കും കൊ​ല്ല​ത്ത്​ 28 പേ​ർ​ക്കും തൃ​ശൂ​രി​ൽ 23 പേ​ർ​ക്കു​മാ​ണ്​ രോ​ഗ​ബാ​ധ. മ​ല​പ്പു​റ​ത്ത്​ 10 പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​െ​മ സം​സ്ഥാ​ന​ത്താ​കെ 298​ പേ​ർ രോ​ഗ​ബാ​ധ സം​ശ​യ​വു​മാ​യി ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. 66 പേ​ർ ചി​കി​ത്സ​യി​ലു​ള്ള എ​റ​ണാ​കു​ള​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നി​ൽ. തൃ​ശൂ​രി​ൽ 58 ഉം ​മ​ല​പ്പു​റ​ത്ത്​ 33 ഉം ​പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

Advertisment

publive-image

ഡെ​ങ്കി​പ്പ​നി ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​നി​യു​ടെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം. കാ​ലാ​വ​സ്ഥ മാ​റി​യ​താ​ണ് ഡെ​ങ്കി​പ്പ​നി​പ്പ​ക​ർ​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണം.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ​ല​യി​ട​ത്തും ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്തു​തു​ട​ങ്ങി​യ​ത്. ആ​ശ​ങ്ക​യു​യ​ർ​ത്തി സം​സ്ഥാ​ന​ത്ത്​ 138 ഡെ​ങ്കി​പ്പ​നി ബാ​ധി​ത മേ​ഖ​ല​ക​ൾ (ഹോ​ട്ട്​ സ്പോ​ട്ട്) ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ല്ലം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ. സാ​ധാ​ര​ണ ഡെ​ങ്കി​പ്പ​നി (ക്ലാ​സി​ക് ഡെ​ങ്കി ഫീ​വ​ര്‍), ര​ക്ത​സ്രാ​വ​ത്തോ​ടെ​യു​ള്ള ഡെ​ങ്കി​പ്പ​നി (ഡെ​ങ്കി ഹെ​മ​റേ​ജി​ക് ഫീ​വ​ര്‍), ആ​ഘാ​താ​വ​സ്ഥ​യോ​ടു​കൂ​ടി​യ ഡെ​ങ്കി​പ്പ​നി (ഡെ​ങ്കി ഷോ​ക്ക് സി​ന്‍ഡ്രോം) എ​ന്നി​ങ്ങ​നെ മൂ​ന്നു​ത​രം ഡെ​ങ്കി​കേ​സു​ക​ളാ​ണ്. സം​സ്ഥാ​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ൽ കൂ​ടു​ത​ലും അ​ധി​കം ഭീ​ഷ​ണി​യാ​വാ​ത്ത സാ​ധാ​ര​ണ ഡെ​ങ്കി​പ്പ​നി​യാ​ണ്.

Advertisment