കേരള കോൺ (എം) നേതാവ് പി.എം.ജോൺ പൊടിമറ്റം നിര്യാതനായി

New Update

publive-image

പാലാ: കേരള കോൺ.(എം) മുനിസിപ്പൽ മണ്ഡലം കമ്മിറ്റി അംഗവും നഗരസഭാ ഇരുപത്തി ആറാം വാർഡ് പ്രസിഡണ്ടുമായ പുത്തൻപള്ളികുന്ന് പൊടിമറ്റത്തിൽ പി.എം.ജോൺ (73) നിര്യാതനായി. സ്റ്റീൽ ഇൻഡ്യാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായിരുന്നു.
പാലാ സെ.തോമസ് കത്തീന്ദ്രൽ ചർച്ച് യോഗ പ്രതിനിധി, പാലാ ജൂബിലി തിരുനാൾ കമ്മിറ്റി അംഗം, എ.കെ.സി.സി കമ്മിറ്റി അംഗവും വെള്ളാപ്പാട് ഐശ്വര്യ സ്വാശ്രയ സംഘം സംഘാടകനുമായിരുന്നു.

Advertisment

ഭാര്യ: ആനീസ് മുളക്കുളം പെരുംപിള്ളിൽ കുടുംബാംഗം.മക്കൾ: അജേഷ് (അയർലണ്ട് ), അനുജ ജോൺ, പി.എം.ജോണിൻ്റെ നിര്യാണത്തിൽ കേരള കോൺ' (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്ത്യൻ, കേ.കോൺ - (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.

മുനിസിപ്പൽ ടൗൺ മണ്ഡലം കമ്മററി യോഗവും അനുശോചനം രേഖപ്പെടുത്തി.
ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ' കെ.അലക്സ്, ആൻ്റോ പടിഞ്ഞാറേക്കര ,ബിജി ജോജോ, ലീന സണ്ണി, ബൈജു കൊല്ലം പറമ്പിൽ, വി.ടി.ജോസഫ്, ജോസുകുട്ടി പൂവേലി, ജയ്സൺമാന്തോട്ടം, ബോസ് നെടുംപാല കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Advertisment