കൊടുവള്ളിയിൽ കുഴൽപണവുമായി 2 പേർ അറസ്റ്റിൽ; പിടികൂടിയത് 38 ലക്ഷം രൂപ

author-image
ജൂലി
New Update

publive-image

കോഴിക്കോട് ∙ കൊടുവള്ളിയിൽ കുഴൽപണവുമായി രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം(36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ് 43) എന്നിവരാണു പിടിയിലായത്. ഇഷാമിന്റെ പക്കൽനിന്നും 23 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽനിന്നും 15 ലക്ഷം രൂപയുമാണു പിടികൂടിയത്.

Advertisment

ഇഷാമിനെ ചോദ്യം ചെയ്തതിൽ നിന്നാണു ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. തുടർന്നു ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. കൊടുവള്ളി സ്റ്റേഷനിലെ സിഐ കെ.പ്രജീഷ്, എസ്ഐമാരായ സജു, ബേബി മാത്യു, സിപിഒ ശ്രീജിത്ത് തുടങ്ങിയവരാണു അന്വേഷണത്തിനു നേതൃത്വം നൽകിയത്.

Advertisment