കടയ്ക്കൽ ∙ സപ്ലൈകോ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റുകളിൽ സബ്സിഡി സാധനങ്ങൾ ഇല്ല. പുറത്ത് വൻതുക ഉള്ള മുളക് ഉൾപ്പെടെയാണ് സപ്ലൈകോ സ്റ്റോറുകളിൽ എത്താത്തത്. മുളക്, പച്ചരി, ചെറുപയർ, പഞ്ചസാര, കടല എന്നിവയ്ക്കാണു കടുത്ത ക്ഷാമം. എന്നാൽ വിവിധ കമ്പനികളുടെ സാധനങ്ങൾക്കു കുറവില്ല. എല്ലാ മാസവും ഒന്നു മുതൽ 10 വരെയും 15 മുതൽ 30 വരെയുമാണു തിരക്ക്.
/sathyam/media/post_attachments/l58gYuboJo777ku0fkLV.jpg)
കടയ്ക്കൽ പീപ്പിൾസ് ബസാറിൽ ഉൾപ്പെടെ സ്ഥലങ്ങളിൽ എത്തുന്ന സബ്സിഡി സാധനങ്ങൾ 5 ദിവസത്തേക്കു പോലും തികയാത്ത സ്ഥിതിയാണ്. തിരക്ക് അനുസരിച്ച് സാധനങ്ങൾ വിതരണം ചെയ്യാൻ സപ്ലൈകോയ്ക്കു കഴിയുന്നില്ല. കടയ്ക്കൽ സൂപ്പർമാർക്കറ്റ് പീപ്പിൾസ് ബസാർ ആക്കി ഉയർത്തിയെങ്കിലും ഇലക്ട്രേണിക്സ് സാധനങ്ങളുടെ വിൽപനയില്ല. പഴം, പച്ചക്കറി, പാൽ ഉൾപ്പെടെ പീപ്പിൾസ് ബസാറിൽ വിൽക്കും എന്നായിരുന്നു പ്രഖ്യാപനം.
സൂപ്പർ മാർക്കറ്റുകൾ പീപ്പിൾസ് ബസാറുകൾ ആക്കി ഉയർത്തിയത് അല്ലാതെ സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ പോലും ഹൈപ്പർ മാർക്കറ്റിൽ വിൽപനയ്ക്കില്ല. സ്കൂൾ തുറക്കുന്ന സമയം സ്കൂൾ മാർക്കറ്റുകൾ എന്ന പേരിൽ കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്നതിന് നേരത്തെ സൗകര്യം ഒരുക്കിയിരുന്നു. ഇത്തവണ അതും ഉണ്ടായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us