ആര്യങ്കാവ് ∙ വിനോദസഞ്ചാരികൾ എത്തുന്നതു വർധിച്ചതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലരുവി, അച്ചൻകോവിൽ കുംഭാവുരുട്ടി, മേക്കാട്, തകരപ്പുര വെള്ളച്ചാട്ടങ്ങളിലും അമ്പനാട് തേയിലത്തോട്ടം മേഖലയിലും വിനോദ നികുതി ഏർപ്പെടുത്താൻ നീക്കം. പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട മുൻകരുതൽ നടപടികൾ വിലയിരുത്തി. ടൂറിസവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാലരുവി, കുംഭാവുരുട്ടി. മേക്കാട്, തകരപ്പുര വെള്ളച്ചാട്ടങ്ങൾ അമ്പനാട് തേയിലത്തോട്ടം എന്നീ മേഖലകളിൽ സന്ദർശന ഫീസിനത്തിൽ വാങ്ങുന്ന തുകയിൽ നിശ്ചിത തുക വിനോദ നികുതിയായി ഈടാക്കണമെന്ന നിർദേശം അംഗീകരിച്ചു.
/sathyam/media/post_attachments/P10y5LcUm5URv3k2Myzx.jpg)
നികുതിയായി ലഭിക്കുന്ന ഫണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പ്രദേശവാസികളുടെയും ഉന്നമനത്തിനായി ഉപയോഗിക്കാനാണു ശ്രമം. പാലരുവി,കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ വനംവകുപ്പിന്റെ നിയന്ത്രണത്തിലും മേക്കാട്, തകരപ്പുര വെള്ളച്ചാട്ടം അമ്പനാട് തേയിലത്തോട്ടം എന്നിവ സ്വകാര്യ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ അധീനതയിലുമാണ്. അമ്പനാട് തോട്ടം മേഖലകളിൽ എത്തുന്ന സഞ്ചാരികളിൽ നിന്ന് മാനേജ്മെന്റ് പ്രവേശനഫീസ് ഈടാക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us