ശബരിമല ∙ കർക്കടകമാസ പൂജയ്ക്കായി അയ്യപ്പക്ഷേത്ര നട 16ന് വൈകിട്ട് 5ന് തുറക്കും. 17ന് പുലർച്ചെ 5.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പൂജ തുടങ്ങും. ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ടാകും. ദിവസവും രാവിലെ 5.30 മുതൽ 10 വരെ നെയ്യഭിഷേകം. പൂജ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും.
/sathyam/media/post_attachments/CHe73w6sYU7qfZVMYAMf.jpg)
തീർഥാടകർ വെർച്വൽ ക്യു ബുക്ക് ചെയ്യണം. നിലയ്ക്കൽ, പമ്പ ഗണപതികോവിൽ എന്നിവിടങ്ങളിൽ സ്പോട് ബുക്കിങ് സൗകര്യവുമുണ്ട്.നിറപുത്തരി പൂജയ്ക്കായി ഓഗസ്റ്റ് 9ന് വൈകിട്ട് 5ന് നട തുറക്കും. 10നാണ് നിറപുത്തരി ആഘോഷം. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് മുഹൂർത്തം നിശ്ചയിച്ച് ദേവസ്വം ബോർഡിനെ അറിയിച്ചു. അന്ന് പുലർച്ചെ 5.45നും 6.15നും മധ്യേ നെൽക്കതിരുകൾ അയ്യപ്പനു പൂജിക്കും. പുതിയ നെല്ലിന്റെ അവൽ നിവേദ്യവും സമർപ്പിക്കും.