/sathyam/media/post_attachments/T0PGqcwXlKjhVwQc1m9U.jpeg)
പൊന്നാനി: ചന്തപ്പടിയിലെ ബെൻസി പോളിക്ലിനിക്കിനോട് ചേർന്ന് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനവും വരുന്നു. അക്ബർ ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ കീഴിലെ സഹോദര സ്ഥാപനമെന്ന നിലയിൽ നിലവിൽ വരുന്ന അക്ബർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പാരാമെഡിക്കൽസ് പി നന്ദകുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്യും. ബെൻസി പോളിക്ലിനിക് അങ്കണത്തിൽ വെള്ളിയാഴ്ച്ച കാലത്ത് ഒമ്പതരയ്ക്കാണ് ഉദ്‌ഘാടനം. പൊന്നാനിയിൽ ഇതാദ്യമായാണ് ആരോഗ്യ രംഗത്തെ പഠന പരിശീലന കേന്ദ്രം.
പ്ലസ്റ്റു, എസ് എസ് എൽ സി എന്നിവ കഴിഞ്ഞവർക്ക് ചേർന്ന് പഠിക്കാവുന്ന ആറ് കോഴ്‌സുകൾ ഉൾപ്പെടുത്തിയാണ് അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് പഠനം ആരംഭിക്കുന്നത്. എക്സ്റേ ടെക്‌നീഷ്യൻ, ലാബ് അസ്സിസ്റ്റന്റ്റ്, ഫിസിയോതെറാപ്പി ടെക്‌നീഷ്യൻ, ഡിപ്ലോമ ഇൻ ഇ സി ജി ടെക്‌നീഷ്യൻ, ഡിപ്ലോമ ഇൻ അൾട്രാസോണോഗ്രാഫി ടെക്‌നീഷ്യൻ, ഡിപ്ലോമ ഇൻ ഡെൻറ്റൽ അസ്സിസ്റ്റന്റ്റ് എന്നിവയാണ് കോഴ്‌സുകൾ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ബി എസ് എസ് അംഗീകൃത ഒരു വർഷ കോഴ്സാണ് എല്ലാം.
തിരഞ്ഞെടുക്കുന്ന കോഴ്‌സിന് പുറമെ താല്പര്യമുള്ള മറ്റൊരു കോഴ്‌സിൽ കൂടി സൗജന്യമായി പരിശീലനം നടത്താനുള്ള അവസരവും വിദ്യാർത്ഥികൾക്ക് നൽകുമെന്നും പ്രസ്തുത കോഴ്‌സിന് അക്ബർ ഇന്സ്ടിട്യൂറ്റ് നൽകുന്ന ട്രെയിനിങ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും ഇത് തങ്ങളുടെ മാത്രം പ്രത്യേകതയാണെന്നും ബെൻസി പോളിക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ റിനി അനിൽകുമാർ, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കോഓർഡിനേറ്റർ ഷഹനാസ് എന്നിവർ വിവരിച്ചു. തിരഞ്ഞെടുത്ത കോഴ്‌സിന് ബി എസ് എസ് സർട്ടിഫിക്കറ്റും ലഭിക്കും.
ഇന്ത്യയിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങൾ, അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും ആരോഗ്യ കേന്ദ്രങ്ങൾ ഇന്ത്യയിൽ നിന്നുള്ള പാരാമെഡിക്കൽ സ്റ്റാഫുകളെ വ്യാപകമായി തേടിക്കൊണ്ടിരിക്കുകയാണെണെന്നും കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് അതിവേഗത്തിലുള്ള ജോലി സുനിശ്ചിതമാണെന്നും ബന്ധപ്പെട്ടവർ തുടർന്നു.
ബെൻസി പോളിക്ലിനിക്കിനോട് ചേർന്നാണ് ക്‌ളാസ്സുകളും പരിശീലനവും അരങ്ങേറുക. ആവശ്യമുള്ളവർക്ക് ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ കോഴ്‌സുകൾക്കും ഒരേ ഫീസ് നിരക്കാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും മാസാന്ത അടവിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാരാമെഡിക്കൽസ് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us