നമ്മുടെ ത്രിദോഷങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിനും ശരീരത്തിന്റെ സന്തുലിത വര്‍ദ്ധിപ്പിക്കുന്നതിനും ആയുര്‍വ്വേദ ചികിത്സ സഹായിക്കുന്നു. ഇത് കൂടാതെ നമ്മുടെ ദീര്‍ഘായുസ്സ് വര്‍ദ്ധിക്കുന്നതിനും ഏറ്റവും മികച്ച ചികിത്സയാണ് പഞ്ചകര്‍മ്മ ചികിത്സ. ഇതിന്റെ ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ ശരീരത്തിലെ ഈര്‍പ്പം കുറച്ച്, ചര്‍മ്മത്തിന് മൃദുത്വവും നല്‍കുന്നു. ഈ സമയം ചികിത്സക്ക് ഉപയോഗിക്കുന്ന എണ്ണയും മറ്റും ശരീരത്തിലേക്ക് നല്ലതുപോലെ ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഈ സമയത്ത് ആയുര്‍വ്വേദ ചികിത്സ നടത്തണം എന്ന് പറയുന്നത്.
/sathyam/media/post_attachments/3w0hLCFDmLi5PvnVWcwu.jpg)
ആയുര്‍വ്വേദ ചികിത്സ ഫലപ്രദമാവുന്നത് എന്തുകൊണ്ടും കര്‍ക്കിടക മാസത്തിലാണ് . എന്നാല്‍ അതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കുന്നതിന് വേണ്ടി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. ഏറ്റവും കൂടുതല്‍ ദഹന പ്രശ്‌നം ഉണ്ടാവുന്നത് മഴക്കാലത്താണ്. അതുകൊണ്ട് നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഭക്ഷണത്തിലെ അസിഡിറ്റി പരിഗണിച്ച് വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്ലത്. ഭക്ഷണത്തോടൊപ്പം തന്നെ ശാരീരിക പ്രവര്‍ത്തനങ്ങള്‍, യോഗ, ധ്യാനം, മസാജ് എന്നിവ ഉള്‍പ്പെടുന്ന കര്‍ശനമായ ജീവിതശൈലി മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നു.