കൊല്ലം: പച്ചക്കറി​ വി​ല കുതിക്കുന്നു. തക്കാളിയുടെയും ഇഞ്ചിയുടെയും കൊച്ചുള്ളിയുടെയും വില കുടുതലാണ്. പലവ്യഞ്ജനങ്ങളും പഴങ്ങളും വി​ലയുടെ കാര്യത്തി​ൽ പച്ചക്കറി​കളുമായി​ മത്സരി​ക്കുകയാണ്.ഇഞ്ചി വില കി​ലോയ്ക്ക് 200 കഴിഞ്ഞപ്പോൾ തക്കാളിയും കൊച്ചുള്ളിയും 200ലേക്ക് നീങ്ങുകയാണ്. നാരങ്ങ, ബീൻസ്, പച്ച മുളക് എന്നിവയുടെ വി​ലയും സെഞ്ച്വറിക്കരികി​ലായി​. തക്കാളിക്ക് ഇടയ്ക്കി​ടെ വിലകൂടാറുണ്ടെങ്കിലും കൊച്ചുള്ളി, പച്ചമുളക് എന്നിവയ്ക്ക് ഇത്രയും വില ആദ്യമായായിട്ടാണെന്ന് കച്ചവടക്കാർ പറയുന്നു.
/sathyam/media/post_attachments/S4AKDd8rv0cL6qbRERt6.jpg)
മുൻപ് ഒരു ബോക്‌സ് തക്കാളിക്ക് 400-500 രൂപയായി​രുന്നു ഹോൾസെയിൽ വില. നി​ലവി​ൽ 2000- 3000 രൂപയിലെത്തി നിൽക്കുന്നു. കാലാവസ്ഥ വൃതിയാനവും ഉത്തരേന്ത്യയിലുണ്ടായ പ്രളയവും മൂലം പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വിലവർദ്ധനയ്ക്ക് കാരണമായത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ തക്കാളി ഉത്പാദിപ്പിക്കുന്ന കോലാറിൽപ്പോലും തക്കാളിക്ക് പൊന്നുംവിലയാണ്.
ഇത്തവണ ഓണത്തിനും ഇതേ വിലനിലവാരം ആയിരിക്കുമെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം സവാള, കുമ്പളങ്ങ തുടങ്ങിയവയുടെ വില കിലോയ്ക്ക് 30ൽ താഴെയാണ്. മുൻപ് 100രൂപ കിറ്റിൽ നാല് കിലോ പച്ചക്കറി ലഭിച്ചിരുന്നു. ഇപ്പോൾ രണ്ടരകിലോ തൂക്കമുള്ള കിറ്റാണ് 100 രൂപയ്ക്ക് നൽകുന്നത്.ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യത്തിനും വില കൂടി. ചാളയ്ക്ക് 200 രൂപയ്ക്കടുത്താണ് ചില്ലറ മാർക്കറ്റിലെ വില. മീനുകളിൽ പലതിനും കിലോ വില 100നും 200നും ഇടയിലായിട്ടുണ്ട്.
മീൻ കറിയാകണമെങ്കിൽ മീനിനേക്കാൾ വിലയുള്ള ഐറ്റങ്ങൾ വാങ്ങണമെന്നതാണ് അവസ്ഥ. പച്ചക്കറിക്ക് പുറമേ പലചരക്ക് സാധനങ്ങൾക്കും വില വർദ്ധിച്ചതോടെ സാധരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സപ്ലൈകോ, മാവേലി സ്‌റ്റോർ, ത്രിവേണി സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളാണ്. എന്നാൽ ഒരുമാസത്തിലേറെയായി സപ്ലൈകോയിൽ വേണ്ടത്ര സാധനങ്ങളില്ല. പരിപ്പ്, ചെറുപയർ, ഉഴുന്ന്, ഗ്രീൻപീസ്, മുളക്, ജയഅരി എന്നിവയുടെ ക്ഷാമം രൂക്ഷമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us