കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കര്‍ക്കിടക മാസം ഒന്നാം തീയ്യതി അതിരാവിലെ കുളിച്ച് വൃത്തിയായി വിളക്ക് കൊളുത്തിയ ശേഷം അഷ്ടമംഗല്യത്തട്ടും വെച്ച് സീതാസമേതനായി പട്ടാഭിഷേക സമയത്തുള്ള ശ്രീരാമന്റെ ചിത്രത്തിന് മുന്നില്‍ ഇരുന്ന് വേണം രാമായണം വായിക്കുന്നതിന്. വിശുദ്ധ ഗ്രന്ഥം രാവിലെ വായിക്കുമ്പോള്‍ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖീകരിച്ചും വൈകുന്നേരം പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കോട്ടും തിരിഞ്ഞ് ഇരുന്ന് വേണം പാരായണം ചെയ്യുന്നതിന്. കാലുകള്‍ രണ്ടും ക്രോസ് ലെഗ് പൊസിഷനില്‍ ഇരുന്ന് വേണം രാമായണം വായിക്കുന്നതിന്.
/sathyam/media/post_attachments/eGDcHLys3Ey8fNXIrGO8.jpg)
രാമായണ മാസത്തില്‍ ദശപുഷ്പം വളരെയധികം പ്രധാനപ്പെട്ടതാണ്. കര്‍ക്കിടക മാസം തുടങ്ങുമ്പോള്‍ തന്നെ തട്ടില്‍ ദശപുഷ്പങ്ങള്‍ വെച്ച് വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കണം. ദശപുഷ്പങ്ങള്‍ വെക്കുന്നത് ഭഗവാനെ പ്രസാദിപ്പിക്കുന്നു എന്നാണ് പറയുന്നത്. ദശപുഷ്പം പൂക്കുന്ന ഓരോ ചെടിയും വ്യത്യസ്തമായ ദൈവത്തെ പ്രതിനിധീകരിക്കുന്നതിനാലാണിത്. ദശപുഷ്പം ധരിക്കുന്നതും ധരിക്കുന്നതും ശുഭകരമായി കണക്കാക്കുന്ന മാസമാണ് ഇത്. അതുകൊണ്ട് തന്നെ ദശപുഷ്പത്തിന് കര്‍ക്കിടക മാസത്തിലുള്ള പ്രാധാന്യം നിസ്സാരമല്ല.