രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം

New Update

രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം, ക്ഷേത്രങ്ങളിലും വീടുകളിലും ഒരുക്കങ്ങൾ പൂർണം. ഇനി ഒരു മാസത്തോളം ക്ഷേത്രങ്ങളിൽ അഷ്ടദ്രവ്യ ഗണപതിഹോമവും രാമായണ പരായാണവും ഭഗവത്‌സേവയും നടക്കും.വടക്കുന്നാഥനിൽ ആനയൂട്ടും ഇന്നാണ്. എഴുപതോളം ആനകൾ ആനയൂട്ടിനുണ്ടാകും. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും. ആനയൂട്ടിന്റെ ഭാഗമായി കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

ഇന്നലെ കർക്കടക സംക്രന്തി ദിനത്തിൽ 'ചേട്ട ഭഗവതിയെ' പുറത്താക്കി ശ്രീഭഗവതിയെ വരവേൽക്കുന്ന ചടങ്ങുകൾ വീടുകളിൽ നടന്നു. ഇന്ന് മുതൽ മുതൽ 'ശീവോതിക്ക് വയ്ക്കൽ' എന്ന ശ്രീഭഗവതിപൂജയും വീടുകളിലുണ്ടാകും.

കർക്കടക മാസാചരണത്തിന്റെ പ്രധാനമായ പത്തിലക്കറി വയ്ക്കുന്ന പതിവുമുണ്ട്. താള്, തകര, ചേമ്പ്, ചേന, ചീര, പയർ, നെയ്യുണ്ണി പുല്ല്, മത്തൻ, കുമ്പളം, കരിക്കൊടി അല്ലെങ്കിൽ തഴുതാമ എന്നീ പത്തിലകൾ കൊണ്ടുണ്ടാക്കുന്ന ഉപ്പേരി പേരുപറയാതെ കഴിക്കണമെന്നാണ് ചൊല്ല്.

Advertisment