മലപ്പുറത്ത് 14കാരിയെ സഹോദരന്‍മാര്‍ പീഡിപ്പിച്ചു; അഞ്ച് മാസം ഗര്‍ഭിണി; അന്വേഷണം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: മങ്കടയില്‍ സഹോദരന്‍മാര്‍ പതിനാലുകാരിയെ പീഡിപ്പിച്ചു. അഞ്ച് മാസം ഗര്‍ഭിണിയായ പത്താംക്ലാസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ മങ്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment

പെണ്‍കുട്ടിയുടെ ഇരുപതുകാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയാതയും പൊലീസ് പറഞ്ഞു.

Advertisment