കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിന്റെ കാര്യത്തിൽ കേന്ദ്ര ഗവൺമെന്റ് അടിയന്തിര ശ്രദ്ധ പതിപ്പിക്കണം: പി.കെ. കബീർ സലാല

New Update

publive-image

Advertisment

കണ്ണൂർ: രണ്ടായിരം ഏക്കറിൽ 3000 കോടി രൂപ ചെലവഴിച്ചാണ് കണ്ണൂർ വിമാനത്താവളം നിർമ്മിച്ചത്. ഇതിന്റെ64% ഓഹരികളും പ്രവാസികളുടെ താണ്. 2011 മുതൽ പ്രവാസികൾ എടുത്ത ഷെയറുകൾക്ക് നാളിതു വരെയായി ഒരു രൂപ പോലും ലാഭവിഹിതം നൽകിയിട്ടില്ല. എന്നാൽ തൊട്ടടുത്ത കൊച്ചി എയർ പോട്ടിലെ ഷെയർ ഹോൾഡേഴ്സിന് 35% ലാഭം വിതരണം ചെയ്തിട്ടുണ്ട്.2018 ഡിസംബർ 9 - ന് പ്രവർത്തനം ആരംഭിച്ച കണ്ണൂർ എയർപോർട്ടിൽ പ്രതിദിനം 50 ആഭ്യന്തര സർവ്വീസുകളും ആഴ്ചയിൽ 65 അന്തർദേശീയ സർവീസുകളും നടത്തിയിരും.

ആദ്യത്തെ 10 മാസത്തിനുള്ളിൽ 10 ലക്ഷത്തിലധികം പേർ യാത്ര ചെയ്യുകയുണ്ടായി.2021 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഏറ്റവുമധികം അന്തരാഷ്ട്ര യാത്രക്കാര്‍ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ട് ഇന്ന് അവഗണനയുടെ വക്കിലാണ്. ഇത്രയധികം സൗകര്യവും സാധ്യതകളും ഉള്ള കണ്ണൂര്‍ വിമാനത്താവളത്തില്‍ ചുരുക്കം മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. .

2021 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഏറ്റവുമധികം അന്തരാഷ്ട്ര യാത്രക്കാര്‍ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ട് ഇന്ന് അവഗണനയുടെ വക്കിലാണ്. ഇത്രയധികം സൗകര്യവും സാധ്യതകളും ഉള്ള കണ്ണൂര്‍ വിമാനത്താവളത്തില്‍ ചുരുക്കം ഇന്ത്യന്‍ വിമാനങ്ങള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. ഇത്രയധികം സൗകര്യവും സാധ്യതകളും ഉള്ള കണ്ണൂര്‍ വിമാനത്താവളത്തില്‍ ചുരുക്കം വിമാനങ്ങൾ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്.

2021 ആഗസ്റ്റ് ,സെപ്റ്റംബർ മാസങ്ങളിൽ ഏറ്റവും അധികം യാത്രക്കാർ സഞ്ചരിച്ച രാജ്യത്തെ ആദ്യ 10 വിമാനത്താവളങ്ങളിൽ ഒന്ന് കണ്ണൂർ എയർപോർട്ടാണ്. എന്നാൽ ഇന്ന് വിമാന സർവീസുകളുടെ എണ്ണം പരിമിതമാണ്. വളരെ വിശാലമായ സൗകര്യം ഉള്ള കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ അന്തരാഷ്ട്ര വിമാന സർവ്വീസുകളും ആദ്യന്തര സർവ്വീസുകളും നടത്തുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് ഗ്ലോബൽ പാസഞ്ചേഴ്സ് ജനറൽ കൺവീനറും പ്രവാസി കൗൺസിൽ കേരള സംസ്ഥാന ജനറൽ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ പി.കെ. കബീർ സലാല കേന്ദ്ര വ്യോമയാന മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Advertisment