ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/post_attachments/ksPE9RwrOu7uQoSqZwNn.jpg)
ആലപ്പുഴ: അർത്തുങ്കലിൽ 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വീടിനു സമീപത്തെ തോട്ടിലെറിഞ്ഞു. ഇത് കണ്ട ഭർതൃസഹോദരൻ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ യുവതിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Advertisment
രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. യുവതിയ്‌ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ വധശ്രമത്തിനാണ് പോലീസ് കേസ് എടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us