സില്‍വര്‍ സ്റ്റോം സ്‌നോ പാര്‍ക്ക് നാളെ  തുറക്കും

ന്യൂസ് ബ്യൂറോ, തൃശൂര്‍
Sunday, October 10, 2021

അതിരപ്പിള്ളി : (10.10.21) സില്‍വര്‍ സ്റ്റോം സ്‌നോ പാര്‍ക്ക് നാളെ (12.10.2021) തുറക്കും. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ മുതല്‍ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം ഉറപ്പാക്കേണ്ടതും നിര്‍ബന്ധമായും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. പാര്‍ക്കിലെ റെസ്റ്റോറന്റ്, ഫുഡ്കോര്‍ട്ട് ,ഐസ്‌ക്രീം പാര്‍ലറുകള്‍ എന്നിവയും സില്‍വര്‍സ്റ്റോം റിസോര്‍ട്ടും സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്.

സില്‍വര്‍ സ്റ്റോം, സ്‌നോ സ്റ്റോം പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 15 % ഡിസ്‌കൗണ്ടും രണ്ട് പാര്‍ക്കിനും കൂടി കോംബോ പാക്കേജായി 20% ഡിസ്‌കൗണ്ടും ലഭ്യമാണ്.

www.snowstorm.in www.silverstorm.in , www.silverstormresorts.com എന്നിവയാണ് ബുക്കിംഗിനായുള്ള വെബ്സൈറ്റ്. സ്‌നോ പാര്‍ക്ക് എല്ലാ ദിവസവും, സില്‍വര്‍ സ്റ്റോം പാര്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ.ഷാലിമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447603344.

×