Advertisment

പുത്തനുടുപ്പിട്ട് സ്കൂൾ മുറ്റമണയാം; രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന് തുറക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന് തുറക്കുന്നു. 2020ലും 2021ലും ജൂണിൽ സ്കൂൾ തുറക്കാനാകാതെ ഓൺലൈൻ രീതിയിലായിരുന്നു അധ്യയനം.

കോവിഡ് ആശങ്ക കുറഞ്ഞെങ്കിലും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ മാനദണ്ഡങ്ങൾ കുട്ടികളും അധ്യാപകരും പാലിക്കണം. ഇത്തവണ കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

42.9 ലക്ഷം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിൽ മൂന്നര ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നവരാണ്.സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

സ്കൂളുകളിൽ സമ്പൂർണ ശുചീകരണം നടത്തണം. ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുകയും കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ ശുചീകരിക്കുകയും വേണം. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ 75 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മേയ് 30ന് 3.30ന് വട്ടിയൂർക്കാവ് ഹയർസെക്കന്‍ഡറി സ്‌കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും.

Advertisment