New Update
/sathyam/media/post_attachments/ZpgJPH6i5MZiA4GYHW9e.jpeg)
കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂരിന്റെ ബോബി ടൂര്‍സ് & ട്രാവല്‍സ്. സഞ്ചരിക്കുന്ന വാഹനത്തില്‍ കുടുംബമായി താമസിക്കാന്‍ ഉതകുന്ന നവീനമായ ഒരു ആശയമാണ് കാരവന്‍ ടൂറിസം. കേരള ടൂറിസം വകുപ്പിന്റെ കാരവന്‍ കേരള പദ്ധതിയുമായി ചേര്‍ന്നാണ് ബോബി ടൂര്‍സ് & ട്രാവല്‍സ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
Advertisment
/sathyam/media/post_attachments/pnvAi32Ig9B2rLwbU25M.jpeg)
നവംബര്‍ 2 -ാം തിയ്യതി തിരുവനന്തപുരം ശംഖുമുഖം പാര്‍ക്കില്‍ വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാരവന്‍ ഉദ്ഘാടനം ചെയ്യും.
/sathyam/media/post_attachments/CiTAahnePfMH6s4VEIVS.jpeg)
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും ചേര്‍ന്ന് ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കും. കാരവന്റെ ആദ്യ ബുക്കിംഗ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്വീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us