50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ; നിബന്ധനകൾ അറിയാം

author-image
ജൂലി
New Update

publive-image

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിനായി നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെയാണ് വായ്പ തുക. അപേക്ഷകർ 18 നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

Advertisment

നാല് മുതൽ ഒമ്പത് ശതമാനം വരെ പലിശ നിരക്കിൽ തുക 36 മാസം മുതൽ 60 തുല്യ മാസഗഡുക്കളായി തിരിച്ചടക്കണം. കോർപ്പറേഷന്‍റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്‍റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2705036, 9400068513.

Advertisment