Advertisment

പോളിടെക്‌നിക് കോഴ്‌സ് പ്രവേശനം; സ്‌പോട് അഡ്മിഷൻ 11 മുതൽ 13 വരെ

New Update

publive-image

Advertisment

കോട്ടയം: കോട്ടയം, പാലാ, കടുത്തുരുത്തി സർക്കാർ പോളിടെക്‌നിക് കോളജുകളിൽ വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ മുഖേന നടത്തുന്ന പ്രവേശനത്തിന്റെ റാങ്ക് പട്ടിക www.polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റിൽ പേരുള്ളവർ ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള ഫീസും സഹിതം ഒക്‌ടോബർ 11 മുതൽ 13 വരെ താഴെപ്പറയുന്ന നിശ്ചിതസമയക്രമമനുസരിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കോട്ടയം ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 9605867336, 9497131923, 9446341691. 0481- 2361884, 2361100 .

ഒക്‌ടോബർ 11- 8.30 : സ്ട്രീം I സ്റ്റേറ്റ് റാങ്ക് 1 മുതൽ 15000 വരെ, 9.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 15001 മുതൽ 18000 വരെ, 10.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 18001 മുതൽ 22000 വരെ, 11.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 22001 മുതൽ 26000 വരെ, 1.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 26001 മുതൽ 29000 വരെ.

ഒക്‌ടോബർ 12- 8.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 29001 മുതൽ 32000 വരെ, 9.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 32001 മുതൽ 35000 വരെ, 10.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 35001 മുതൽ 37000 വരെ, 11.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 37001 മുതൽ 40000 വരെ, 1.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 40001 മുതൽ 42000 വരെ.

ഒക്‌ടോബർ 13- 8.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 42001 മുതൽ 44000 വരെ, 9.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 44001 മുതൽ 46000 വരെ, 10.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 46001 മുതൽ 48000 വരെ, 11.30: സ്ട്രീം I സ്റ്റേറ്റ് റാങ്ക് 48001 മുതൽ 50000 വരെ, 12.30: LA,KN,KU,ST,PH,XS സ്ട്രീം I സ്റ്റേറ്റ് റാങ്ക് 50001 മുതൽ എല്ലാവരും, 1.30: ഡി.സി.പി ( ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്റ്റീസ് ) താല്പര്യമുള്ള സ്ട്രീം II ലിസ്റ്റില്‍ റാങ്ക് 20000 വരെ , LA, PH എന്നീ വിഭാഗത്തിൽ ഉള്ള എല്ലാവരും.

Advertisment