വിദ്യാഭ്യാസ യോഗ്യതകൾ പലത് ഉണ്ടായിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി വീണ്ടും എത്തിയിരിക്കുകയാണ് പ്രശസ്ത സ്പോക്കൻ ഇംഗ്ലീഷ് ട്രെയിനർ ബാബാ അലക്സാണ്ടർ. സൂം മദ്ധ്യമത്തിലൂടെ സോഷ്യൽ മീഡിയ വഴിയുള്ള മൂന്നു മണിക്കൂർ സൗജന്യ ലൈവ് പ്രാക്ടിക്കൽ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സിന്റെ പുതിയ ബാച്ച് ഡിസംബർ 5ന് ഞായറാഴ്‌ച ഉച്ചകഴിഞ്ഞു 2.30 ന് തുടക്കം കുറിക്കും.
തുടർന്നുവരുന്ന എല്ലാ ഞായറാഴ്ചകളിലും ഇതേസമയത്ത് ഈ ലൈവ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷിലെ അറിവും സംസാര പരിശീലനവും ഒരുപോലെ ലഭിക്കുന്ന 'വൊക്കാബുലറി ലാഡർ' എന്ന പുതിയ സെക്ഷൻകൂടി ഈ ബാച്ചിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി ബാബാ അലക്സാണ്ടർ പറഞ്ഞു.
സ്ത്രീ-പുരുഷ ഭേദമെന്യേ, വീട്ടമ്മമാർ, തൊഴിൽ അന്വേഷകർ തുടങ്ങിയ ആർക്കും ചേരാം. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല. ജനറൽ നോളജ് & പേഴ്സണാലിറ്റി വർദ്ധിപ്പിക്കാനുള്ള ലസ്സണുകളും ഈ പ്രോഗ്രാമിൽ ഉപ്പെടുത്തിയിട്ടുള്ളതിനാൽ പിഎസ്‌സി, യുപിഎസ്‌സി, പ്രവേശനം തുടങ്ങിയ കോമ്പറ്റിറ്റീവ് എക്സാമിനുകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ഈ പ്രോഗ്രാം പ്രയോജനപ്രദമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി വർഷങ്ങളായി നേരിട്ടും ഓൺലൈനായും ബാബാ ഈസി ഇംഗ്ലീഷ് എന്ന പേരിൽ സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ. പുതിയ ആശയങ്ങളും പഠന രീതികളുമാണ് ഈ പരിപാടിയെ മറ്റ് സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ലക്ഷത്തിൽ അധികം പേരാണ് 2019 ൽ അദ്ദേഹം ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ഈ സൗജന്യ പ്രോഗ്രാം പ്രയോജനപ്പെടുത്തിയത്.
2018 ൽ ഫേസ്ബുക്ക് മാദ്ധ്യമം വഴി ഇത്തരത്തിൽ സൗജന്യ ലൈവ് പ്രോഗ്രാം അദ്ദേഹം നടത്തിയിരുന്നു. സാധാരണക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം നൽകുന്നതിനാൽ ഇതിനോടകം സമൂഹ ശ്രദ്ധനേടിയതാണ് അദ്ദേഹം ആവിഷ്കരിച്ച ബാബ ഈസി സ്പോക്കൻ ഇംഗ്ലീഷ് പരിശീലന പരിപാടി.
വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ഇതിന്റെ മൊഡ്യൂൾ. സ്വന്തം അനുഭവങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ ഈ ആശയങ്ങളും പഠന രീതിയും സമൂഹത്തിന് സൗജന്യമായി നൽകുമ്പോൾ അത് ഇംഗ്ലീഷിൽ സംസാരിക്കുന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്ന സമൂത്തിലെ വലിയൊരുവിഭാഗം ആളുകൾക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ബാബ അലക്സാണ്ടര്‍.
ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശീയ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (NCDC) മാസ്റ്റർ ട്രെയിനറായ അദ്ദേഹം ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ കൂടിയാണ്. ഈ പ്രോഗ്രാമിൽ ചേരുന്നതിനുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ https://bowa.me/eaKGe ലിങ്ക് ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കാം. പേജ് ലിങ്ക്: https://www.facebook.com/babaalexander0