തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

New Update

publive-image

Advertisment

കൊച്ചി: മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മിനിസ്‌ക്രീന്‍ സുപ്പര്‍സ്റ്റാഴ്‌സ് നിഷ സാരംഗും ബിജു സോപാനവും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തീരിച്ചെത്തിയിരിക്കുകയാണ്. ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഇന്നു മുതല്‍ അവതരിപ്പിക്കുന്ന എരിവും പുളിയും എന്ന പുത്തന്‍ പരമ്പരയിലൂടെയാണ് കിടിലന്‍ മേക്ക് ഓവറിലൂടെ ഈ ഓൺസ്ക്രീൻ കുടുംബത്തിന്റെ തിരിച്ചുവരവ്. തമാശകളുടെ രസക്കൂട്ടില്‍ ചാലിച്ച് പുതുപുത്തന്‍ സ്‌റ്റൈലില്‍ ഒരുക്കുന്ന എരിവും പുളിയും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്ന വിനോദ അനുഭവമാകും എന്നത് ഉറപ്പാണ്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ വേണ്ട എല്ലാ ചേരുവകളും സമം ചേര്‍ത്തതാണ് ഈ ഷോ.

publive-image

publive-image

മലയാളികളുടെ വിനോദ കാഴ്ചകളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, റിഷി, ശിവാനി, അല്‍സാബിത്ത്, ബേബി അമേയ എന്നിവരാണ് ഒരു ഇടവേളയ്ക്കു ശേഷം ഒരുമിച്ച് നിങ്ങളുടെ സ്വീകരണ മുറികളിലെത്തുന്നത്.

publive-image

ഈ കുടുംബത്തെ തിരികെ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച മലയാളി പ്രേക്ഷകര്‍ക്കെല്ലാം സീ കേരളം ഒരുക്കുന്ന വലിയ സർപ്രൈസ് തന്നെയാണ് ഈ സീരിയൽ. അടുത്തിടെ പുറത്തിറങ്ങിയ എരിവും പുളിയുടെയും പ്രൊമോ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമാശക്കൂട്ടുകളുമായി അവർ എത്തുന്നു, തിങ്കൾ മുതൽ വെള്ളി വരെ രാത്രി പത്തു മണിക്ക്.

publive-image

publive-image

Advertisment