ഇടുക്കിയില്‍ കനത്ത ജാഗ്രത; 24 വരെ ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു

New Update

publive-image

Advertisment

ഇടുക്കി : ഇടുക്കിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ഈ മാസം 24 വരെ ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഇടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.ഇടുക്കി ഡാമില്‍ ജലനിരപ്പില്‍ നേരിയ കുറവാണ് അനുഭവപ്പെടുന്നത്.

നീരൊഴുക്ക് കുറഞ്ഞതും മഴയ്ക്ക് ശമനമായതും ആശ്വാസമായി. പെരിയാറിലെ ജലനിരപ്പും ആശ്വാസകരമായി തുടരുന്നു. നിലവില്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ഇല്ല.ആശങ്ക ഒഴിഞ്ഞെങ്കിലും മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പില്‍ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. നീരൊഴുക്ക് കുറഞ്ഞതും മഴയ്ക്ക് ശമനമായതും ആശ്വാസമായി. പെരിയാറിലെ ജലനിരപ്പും ആശ്വാസകരമായി തുടരുന്നു. നിലവില്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ഇല്ല. തെളിഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. ആശങ്ക ഒഴിഞ്ഞെങ്കിലും മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകടമേഖലകളില്‍ നിന്ന് ആളുകള്‍ മാറിതാമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment