Advertisment

കോവിഡ് 19 : കര്‍ശന ജാഗ്രതാ നിര്‍ദ്ദേശവുമായി തൊടുപുഴ നഗരസഭ

New Update

publive-image

Advertisment

തൊടുപുഴ നഗരസഭ പരിധിയില്‍ കോവിഡ് രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനും ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്തല മോണിറ്ററിംഗ് സമിതികള്‍ പുന:സംഘടിപ്പിച്ച് സജീവമാക്കും. റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ജനമൈത്രി പോലീസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, അങ്കണവാടി അദ്ധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എസ്.സി/എസ്.ടി പ്രൊമോട്ടര്‍, ആശാവര്‍ക്കര്‍, വാര്‍ഡില്‍ താമസിക്കുന്ന സന്നദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നഗരപരിധിയിലുടനീളം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

വീടുകളിലും, ഹാളുകളിലും നടത്തുന്ന വിവാഹം ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളും, യോഗങ്ങളും നിരീക്ഷിക്കും. വ്യാപാര സ്ഥാപനങ്ങള്‍ മാനദണ്ഡം പാലിക്കാതെയും മുന്‍കരുതലുകള്‍ സ്വീകരിക്കാതെയും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. നഗരസഭാ ഓഫീസിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തൊടുപുഴ നഗരസഭ തീരുമാനിച്ചതായി നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എ.കരീം എന്നിവര്‍ അറിയിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിച്ച് പൂര്‍ത്തിയാക്കുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു.

ഓടകള്‍ വൃത്തിയാക്കുന്നതിനും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റികള്‍ ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ക്കു രൂപരേഖ തയ്യാറാക്കി മേല്‍നോട്ടം വഹിക്കും. കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ ഗുരുതര രോഗങ്ങളും പ്രതിരോധിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടു.

Advertisment