ഇടുക്കി ജില്ലയിൽ കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്സിഡി നല്‍കുന്നു

New Update

publive-image

കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്സിഡി നല്‍കുന്നു. കേന്ദ്ര കര്‍ഷക സഹായ പദ്ധതിയായ പിഎം കുസും കോംപോണേന്റ് ബി-യുടെ രജിസ്‌ട്രേഷന്‍ ജില്ലാ ഓഫീസുകള്‍ മുഖേനെ ജനുവരി 31 മുതല്‍ ആരംഭിക്കുന്നു. പദ്ധതി പ്രകാരം വൈദ്യുതേതര കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പുകള്‍ ആക്കി മാറ്റി ഇന്ധനവില ലാഭിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും.

Advertisment

പദ്ധതിയില്‍ കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60% (കേന്ദ്ര-സംസ്ഥാന സബ്സിഡി) വരെ നല്‍കും. വൈദ്യുതേതര പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസ്, പൈനാവ് പി. ഒ. ഇടുക്കി 685 603, ഫോണ്‍: 04862 233 252, മോബൈല്‍: 9188119406, E-mail: idukki@anert.in

Advertisment